
വിവാഹ സേവന രംഗത്ത് പ്രവർത്തിക്കുന്ന മാരേജ് ബ്യൂറോകളെയും ഏജന്റുമാരെയും ഒരുമിപ്പിച്ച്, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും സേവന നിലവാരം ഉയർത്തുകയും ചെയ്യുന്ന സംഘടന.
കേരളത്തിലെ മാരേജ് ബ്യൂറോകളുടെയും ഏജന്റുമാരുടെയും കൂട്ടായ്മ
കേരള സ്റ്റേറ്റ് മാരേജ് ബ്യൂറോ & ഏജന്റ്സ് അസോസിയേഷൻ
( രജിസ്ട്രേഷൻ നമ്പർ: S 653/04 )
വിവാഹ ഏജൻ്റുമാരെയും (വിവാഹ ബ്രോക്കർ ) , വിവാഹ ഏജൻസി നടത്തിപ്പുകാരെയും (വിവാഹ ബ്യൂറോ, മാട്രിമോണി ) ഉൾപ്പെടുത്തി ഒരു സ്വതന്ത്ര തൊഴിലാളി സംഘടനയ്ക്ക് രൂപം നൽകുവാൻ തീരുമാനിച്ച് പ്രഥമയോഗം 2004 ഒക്ടോബർ 25 ന് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വച്ച് ചേർന്നു. ആ യോഗത്തിൽ വച്ചാണ് കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആൻ്റ് ഏജൻ്റ്സ് അസോസിയേഷന് രൂപം നൽകുന്നത്. എന്നെ ഈ അസോസിയേഷൻ്റെ ആദ്യത്തെ സംസ്ഥാന പ്രസിഡൻ്റായി തിരഞ്ഞെടുത്തു. 2004 നവംബർ 3 ന് തലശ്ശേരി ജില്ല രജിസ്ട്രേഷൻ (ജനറൽ) ഓഫീസിൽ നിന്ന് സംഘടന രജിസ്ട്രേഷൻ ചെയ്ത് സർട്ടിഫിക്കറ്റ് ലഭിച്ചു. സർക്കാരിൽ നിന്നും ഈ തൊഴിൽ മേഖലയ്ക്ക് വിവിധ അംഗീകാരങ്ങൾ നേടിയെടുക്കാൻ ഈ അസോസിയേഷന് കഴിഞ്ഞതിൽ അഭിമാനിക്കുന്നു. സ്വതന്ത്ര തൊഴിലാളി സംഘടനയായി കേരളത്തിലെ 14 ജില്ലകളിലും കമ്മിറ്റി കളുണ്ടാക്കി പ്രവർത്തനം നടക്കുന്നു. നല്ലൊരു പ്രവർത്തനം നടത്താൻ ഇപ്പോഴത്തെ ഭാരവാഹികൾക്ക് സാധിക്കുന്നതിൽ അഭിമാനം കൊള്ളുന്നു. എല്ലാവിധ വിജയാശംസകളും നേരുന്നു.
എന്ന്,
കെ.ഡി. ജോൺസൺ കുടിയാന്മല


ആമുഖം
ശ്രീ: കെ.ഡി. ജോൺസൺ കുടിയാന്മല ( സ്ഥാപക നേതാവ് - സംസ്ഥാന രക്ഷാധികാരി- കെ.എസ്.എം. ബി. എ . എ )
കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ വിവാഹ ബന്ധങ്ങൾ ഏകോപിപ്പിക്കുന്ന മാരേജ് ബ്യൂറോകളുടെയും വിവാഹ ഏജന്റുമാരുടെയും കൂട്ടായ്മയാണ് കേരള സ്റ്റേറ്റ് മാരേജ് ബ്യൂറോ & ഏജന്റ്സ് അസോസിയേഷൻ.
അംഗങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം, വിവാഹ സേവന മേഖലയിൽ വിശ്വാസ്യതയും സുതാര്യതയും പ്രൊഫഷണലിസവും വളർത്തുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മാരേജ് ബ്യൂറോകളെയും ഏജന്റുമാരെയും ഒരേ വേദിയിൽ കൊണ്ടുവന്ന് പരസ്പര സഹകരണത്തിനും അറിവ് പങ്കിടലിനും സംഘടന പ്രവർത്തിക്കുന്നു.


ഞങ്ങളെക്കുറിച്ച്
വിവാഹ സേവന രംഗത്തെ പ്രൊഫഷണലുകളുടെ ശക്തമായ കൂട്ടായ്മ





























Email : ksmbaas653.04@gmail.com
Phone : +91 88484 00601
© 2026 KSMBAA. All Rights Reserved.


ഞങ്ങളുമായി ബന്ധപ്പെടാം
കേരള സ്റ്റേറ്റ് മാരേജ് ബ്യൂറോ & ഏജന്റ്സ് അസോസിയേഷൻ
“ഒരുമയിലൂടെ വളർച്ച, വിശ്വാസത്തിലൂടെ സേവനം”
Location : State Committee Office,Rainbow Tourist Home, Old Bus Stand Building,Kannur, Kannur P.O.,Kannur District, Kerala, India.
ഞങ്ങളുടെ സ്ഥലം
